Friday 24 August 2012

രണ്ടു കവിതകള്‍

സന്തോഷ്‌ അലക്സ് 























പോസ്റ്റ്‌ കാര്‍ഡ്‌ 

അമ്മയ്ക്ക് സുഖമില്ല 
വീടിന്റെ മേല്‍ക്കൂര തകര്‍ന്നിരിക്കുന്നു 
ഇത്തവണയും കൃഷിനശിച്ചു പോയി
പെന്‍ഷന്‍ കിട്ടിയിട്ട് മാസങ്ങളായി 
നിനക്ക് സുഖമെന്ന് കരുതട്ടെ 
മോനെ , പറ്റുമെങ്കില്‍ ഇവടംവരെ ഒന്ന് വരണേ

കിളവന്മാരുടെ ചിരി

വൈകിട്ട് നടക്കാനിറങ്ങി 
പതിവുകാരെ കാണാനില്ല 

പൊട്ടിച്ചിരി കേള്‍ക്കുന്നുണ്ട് 
അത് ലാഫിംഗ് കല്ബ്ബിലെ അംഗങ്ങളുടെതല്ല 
ബീച്ചിനോട് ചേര്‍ന്നുള്ള പാരപറ്റിലിരിക്കുന്ന 
പെന്‍ഷന്‍ പറ്റിയ കിളവന്മാരുടെ ചിരിയാ

ആര് പതിവ് തെറ്റിച്ചാലും
ഇവര് തെറ്റിക്കില്ല 

അവരുടെ അടുത്ത്‌ എത്തിയപ്പോള്‍ 
എല്ലാവരും പുഞ്ചിരിക്കുകയായിരുന്നു 
മുഖമില്ലാതെ

1 comment:

  1. പോസ്റ്കാര്‍ഡില്‍ കണ്ണീരു പുരണ്ടിരിക്കുന്നു.. അഭിനന്ദനങ്ങള്‍ സന്തോഷ്‌ അലക്സ്‌

    ReplyDelete