Saturday 25 August 2012

രണ്ടു കവിതകള്‍

വിമീഷ് മണിയൂര്‍ 



















 തുടക്കം 

നിങ്ങളെ 
അത്ഭുതപ്പെടുത്തുന്ന പെണ്‍കുട്ടികളെ 
സ്നേഹിക്കാന്‍ തുടങ്ങരുത് 
അവര്‍ 
പിന്നെയും പിന്നെയും 
അത്ഭുതപ്പെടുത്തിയെന്നിരിക്കും 
അതിന്‌ മുന്‍പേ 
അവരെ അത്ഭുതപ്പെടുത്തി 
മറ്റെന്തിനെയെങ്കിലും 
സ്നേഹിച്ചു തുടങ്ങുക 

2
എന്തോരം അടുത്താലും 
നമ്മുടെ നിഴലുകളെ 
ഇണചേരാന്‍ അനുവദിക്കരുത് 
ഇടയ്ക്ക് 
തിരിഞ്ഞു നിന്ന് കരയാന്‍ 
ഒരു നിഴലിന്റെ മറവ് നല്ലതാണ്

2 comments:

  1. ഒന്നാമത്തേത് വളരെ ഇഷ്ടപെട്ടു

    ReplyDelete
  2. പുതു ഭാവുകത്വം നിറഞ്ഞു നില്‍ക്കുന്ന കവിതകള്‍

    ReplyDelete